എം ശശികുമാറിനെ അനുസ്‍മരിച്ചു

കേരള കോ-‑ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം ശശികുമാർ അനുസ്മരണം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരള കോ-–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‍സിക്യൂട്ടീവ്‌ അംഗവുമായിരുന്ന എം ശശികുമാറിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ്‍മരണ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‍തു. ഡി ബാബു അധ്യക്ഷനായി. ആർ രവീന്ദ്രൻ, പി യു ശാന്താറാം, പി വി കുഞ്ഞുമോൻ, മനു ദിവാകരൻ, കെ എസ്‌ ജയപ്രകാശ്, ടി രാജീവ്, വി എസ്‌ പുഷ്‍പരാജ്, ഡി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News