കെഐപി കനാല്‍ തകര്‍ന്ന് വീടുകളില്‍ വെള്ളംകയറി



ചാരുംമൂട്     ചുനക്കര തെക്കുംമുറിയിൽ കെഐപി കനാൽ തകർന്ന് വീടുകളിൽ വെള്ളംകയറി. തുടർന്ന് കനാൽ അടച്ചത് നെല്‍കൃഷിയെ ബാധിച്ചു. വടക്കൻ പ്രദേശത്ത് 250 ഏക്കറിലെ നെൽകൃഷിക്കുള്ള ജലവിതരണം തടസപ്പെട്ടു. ചുനക്കരയിലെ കുടിവെള്ളക്ഷാമവും രൂക്ഷമാക്കി. കനാൽ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.  കനാൽ ചോർന്ന സ്ഥലം എം എസ് അരുൺകുമാർ എംഎൽഎ സന്ദർശിച്ചു. നീരൊഴുക്കിന് സൗകര്യമൊരുക്കാൻ കെഐപി എക്‌സിക്യൂട്ടീവ് എൻജിനിയർ സാം ആന്റണി, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ (കരുനാഗപ്പള്ളി) ഷാനിഫാ ബീവി, ചാരുംമൂട് എ ഇ സുകന്യ എന്നിവർക്ക് നിർദേശം നൽകി. ജലസേചനമന്ത്രി റോഷി അഗസ്‌റ്റിൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവരെ ഫോണിൽ വിളിച്ച് തുടർപ്രവർത്തനങ്ങൾ വിലയിരുത്തി. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ, വി കെ രാധാകൃഷ്‌ണൻ, ചുനക്കര കൃഷി ഓഫീസർ സരിത, ഷാജി, ഷക്കീല, മാജിത സാദിഖ്, കർഷിക കർമസേന പ്രസിഡന്റ് ശിവദാസൻപിള്ള, സാദിഖ് എന്നിവരും സ്ഥലത്തെത്തി. Read on deshabhimani.com

Related News