വീണ്ടും മഴവരുന്നു,
വെള്ളം താഴുന്നില്ല

വീടുകളിൽ വെള്ളം കയറിയതോടെ സുരക്ഷിത സ്ഥാനത്തേക്ക് 
വള്ളത്തിൽപോകുന്നവർ


ആലപ്പുഴ വ്യാഴാഴ്‌ച മുതൽ അതിതീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ്‌ നിലനിൽക്കുന്ന ആലപ്പുഴയുടെ താഴ്‌ന്ന പ്രദേശങ്ങളിൽനിന്ന്‌ വെള്ളംഇറങ്ങിതുടങ്ങിയില്ല.  ചൊവ്വാഴ്‌ച മഴ പെയ്‌തില്ലെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ്‌ കുറയാത്തതിനാൽ കുട്ടനാട്‌, അപ്പർകുട്ടനാട്​, കുട്ടനാട്​ മേഖലയിൽ വെള്ളം അതേനിലയിൽ തുടരുകയാണ്‌. ഈ മേഖലയിൽ നിന്ന്‌ എൻഡിആർഎഫും അഗ്നിരക്ഷാസേന​യും ജനങ്ങളെ ഒഴുപ്പിച്ച്‌  അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കിലെ കേന്ദ്രങ്ങളിലേക്ക്‌ എത്തിക്കുന്നത്‌ തുടരുകയാണ്‌.  വ്യാഴാഴ്‌ച ഓറഞ്ച്‌ മുന്നറിയിപ്പാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. റോഡ്‌ ഗതാഗതം തടസപ്പെട്ടതോടെ നെടുമുടി കേ​ന്ദ്രീകരിച്ച്‌ ജലഗതാഗതവകുപ്പ്​ കൂടുതൽ ബോട്ട്​ സർവീസ്‌ ആരംഭിച്ചു.   അപ്പർകുട്ടനാട്​, കുട്ടനാട്​ മേഖലയിലെ ഗ്രാമീണറോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി.  ആലപ്പുഴ-–-ചങ്ങനാശ്ശേരി റോഡിൽ ​ ആറിടത്താണ്​ വെള്ളംനിറഞ്ഞത്​.  പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നെടു​മ്പ്രം, തലവടി, മുട്ടാർ, എടത്വ, വീയപുരം, പള്ളിപ്പാട്​ എന്നിവിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളം കടലിലേക്ക്​ ഒഴുക്കുന്നതിന്റെ  ഭാഗമായി തോട്ടപ്പള്ളി സ്​പിൽവേയുടെ 39 ഷട്ടർ തുറന്നു.  നിലവിൽ കടലാക്രമണ ഭീഷണിയില്ലെങ്കിലും വരും ദിവസങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുന്നതിനാൽ 20 മുതൽ 22 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്‌. Read on deshabhimani.com

Related News