ചെങ്ങന്നൂരിൽ നിയന്ത്രണവിധേയം

തോട്ടപ്പള്ളി സ‍്പിൽവേയിലെ നീരൊഴുക്ക് നിരീക്ഷിക്കുന്ന മന്ത്രി സജി ചെറിയാൻ


ചെങ്ങന്നൂർ ഡാമുകൾ തുറന്നിട്ടും നദികളിൽ ജലനിരപ്പ് ഉയരാതിരുന്നതിന്റെ ആശ്വാസത്തിലാണ് ചെങ്ങന്നൂർ നിവാസികൾ. പമ്പയിലെ ജലനിരപ്പ് ചെറിയ തോതിൽ കുറഞ്ഞു. രണ്ട്‌ ദിവസമായി മഴ കുറഞ്ഞതും ആശ്വാസമായി.  അച്ചൻകോവിലിലെ ജലനിരപ്പ്‌ കുറഞ്ഞിട്ടില്ല. കനത്ത ജാഗ്രതയിലാണ് ജനപ്രതികളും വിവിധ വകുപ്പുകളും. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്‌. നദികളുടെ കരകളിൽ താമസിക്കുന്നവരെ പൂർണമായി സുരക്ഷിത സ്ഥാനങ്ങളിലാക്കി. പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ ആളുകളെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ്‌ കോളേജിലെ പ്രധാന ക്യാമ്പുകളിലേക്ക്‌ മാറ്റി.  57 ക്യാമ്പുകളിലായി 1005 കുടുംബങ്ങളിലെ 3467 ആളുകളാണ് കഴിയുന്നത്. 17 കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളുമുണ്ട്‌.  പുലിയൂർ 10–-ാം വാർഡിൽ ചാത്തമേൽ കുറ്റിയിൽ വെള്ളക്കെട്ടിലായ തുരുത്തിൽനിന്ന്‌ 100 ആളുകളെയും വളർത്തുമൃഗങ്ങളെയും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന്  റബർ ഡിങ്കി ബോട്ട്, ഔട്ട് ബോർഡ് എൻജിൻ എന്നിവയിൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. തീരം ഇടിയുന്നു  മേഖലയിൽ നദീതീരം ഇടിഞ്ഞ്‌ വീടുകൾക്ക് ചരിവും വിള്ളലും സംഭവിക്കുന്നുണ്ട്‌.  നഗരസഭയിൽ വാഴാർമംഗലം ഇളയിടത്ത് അഞ്‌ജനത്തിൽ പുരുഷോത്തമൻപിള്ളയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ്‌ പമ്പയാറ്റിൽ പതിച്ചു. വാഴാർ മംഗലം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുകടവ് ഉൾപ്പെടുന്ന ഭാഗമാണ് ഇടിഞ്ഞത്‌.  പാണ്ടനാട് രാജീവത്തിൽ രാജീവ്, മാധവഭവനത്തിൽ സജീവ് എന്നിവരുടെ വീടുകൾ ചരിഞ്ഞു. റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ ഇവിടുത്തെകുടുംബാംഗങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.  പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളും ഇടിഞ്ഞിട്ടുണ്ട്   Read on deshabhimani.com

Related News