സിഐടിയു ജില്ലാ പഠനക്യാമ്പ്‌

സിഐടിയു ജില്ലാ പഠനക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ സിഐടിയു ജില്ലാപഠന ക്ലാസ് ‘നവകേരള വികസനവും ട്രേഡ് യൂണിയനും, സംഘടന എന്നീ വിഷയങ്ങളിൽ ക്ലാസെടുത്ത്  സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനംചെയ്‌തു. തൊഴിൽ നിയമ ഭേദഗതി - വെല്ലുവിളികളേറെ, ആഗോള സമ്പദ് വ്യവസ്ഥയും നവ ലിബറൽ നയങ്ങളുടെ തകർച്ചയും തൊഴിലാളി വർഗവും എന്നീ വിഷയങ്ങളിലാണ്‌ ക്ലാസ് സംഘടിപ്പിച്ചത്. റെയ്ബാൻ ഓഡിറ്റോറിയത്തിലെ പഠന ക്ലാസിൽ ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ അധ്യക്ഷനായി.   സംസ്ഥാന വൈസ് പ്രസിഡന്റ് സി ബി ചന്ദ്രബാബു, സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ, ജില്ലാ ട്രഷറർ എ മഹേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, ജി രാജമ്മ, എൻ ആർ ബാബുരാജ്, സി വി ജോയി, വി എസ് മണി, എം സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.   തൊഴിൽ നിയമ ഭേദഗതി - വെല്ലുവിളികളേറെ എന്ന വിഷയത്തിൽ കെ എൻ ഗോപിനാഥും ആഗോള സമ്പദ് വ്യവസ്ഥയും നവലിബറൽ നയങ്ങളുടെ തകർച്ചയും തൊഴിലാളി വർഗവും എന്ന വിഷയത്തിൽ കെ ചന്ദ്രൻപിള്ളയും ക്ലാസെടുത്തു.  ജില്ലാ സെക്രട്ടറി പി ഗാനകുമാർ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News