താരപ്പകിട്ടിൽ മിന്നിയ 
ബം​ഗ്ലാവ്

ജില്ലാ പൊലീസ് മേധാവി ജി ജയ്‍ദേവ് കെട്ടിടം സന്ദര്‍ശിക്കുന്നു


  ആലപ്പുഴ പൊളിക്കുമ്പോള്‍ അസ്ഥികൂടം കണ്ടെത്തിയ കെട്ടിടം ‌സിനിമാക്കാരുടെയും കേന്ദ്രമായിരുന്നു. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട ലളിത, പദ്മിനി, രാഗിണി എന്നീ ചലച്ചിത്ര നടിമാരിൽ ലളിതയുടെ ബംഗ്ലാവായിരുന്നു ഇത്. ലളിതയും ഭർത്താവ് അഡ്വ. ശിവശങ്കരൻനായരും ഇവിടെ ഏറെക്കാലം താമസിച്ചിരുന്നു. അക്കാലത്ത് ഉദയാ സ്‌റ്റുഡിയോയിൽ ചിത്രീകരണത്തിനെത്തിയിരുന്ന സത്യൻ, പ്രേം നസീർ തുടങ്ങിയ നടന്മാർ ഈ വീട്ടിലെ അതിഥികളായിട്ടുണ്ട്.  മുറ്റത്ത് ആരാധകർ തിക്കിത്തിരക്കുമ്പോൾ വീടിന്റെ മട്ടുപ്പാവിൽനിന്ന് അവരെ അഭിവാദ്യം ചെയ്‍തിരുന്ന നടന്മാരെ പഴയതലമുറ ഓർക്കുന്നു. സത്യസായി ബാബയും ബം​ഗ്ലാവ് സന്ദർശിച്ചിട്ടുണ്ട്. പല കാലയളവുകളിലായി സർക്കാർ-–-സ്വകാര്യ ഓഫീസുകളും കെട്ടിടത്തിൽ വാടകയ്‍ക്ക് പ്രവർത്തിച്ചിരുന്നു. പലയാളുകളും വാടകയ്‌ക്ക്‌ താമസിച്ചിട്ടുമുണ്ട്. Read on deshabhimani.com

Related News