ഗർഡര്‍ പൊങ്ങുപോലെ പൊങ്ങി !

പൊങ്ങ പാലത്തിലെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നു


ആലപ്പുഴ ആസൂത്രണംചെയ്‌ത സമയത്തിന്‌ മുമ്പേ പൊങ്ങ പാലത്തിന്റെ 14 ഗർഡറും സ്ഥാപിച്ചു. നേരത്തെ രണ്ട്‌ ദിവസം വേണ്ടിവരുമെന്നായിരുന്നു കരാർ കമ്പനിയായ ഊരാളുങ്കൽ പറഞ്ഞിരുന്നത്‌. ഇതാണ്‌ ഒരുദിവസംകൊണ്ട്‌ തീർത്തത്‌. ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ തുടങ്ങിയ പ്രവൃത്തി ഞായറാഴ്‌ച ഉച്ചയോടെ പൂർത്തിയായി. ആകെയുള്ള 14ൽ എട്ടെണ്ണം വെള്ളിയാഴ്‌ച രാത്രി പെരുന്ന യാഡിൽനിന്ന്‌ എത്തിച്ചിരുന്നു. ശനിയാഴ്‌ച രാത്രിയോടെ ഇതിൽ നാലെണ്ണം സ്ഥാപിച്ചു. ബാക്കി പത്തെണ്ണമാണ്‌   ഞായറാഴ്‌ച സ്ഥാപിച്ചത്‌. ഇനി ഗർഡറിൽ സ്ലാബ്‌ സ്ഥാപിക്കുന്ന  പ്രവർത്തിയാണ്‌ അവശേഷിക്കുന്നത്‌. ഇതിന്‌ നാല്‌ ദിവസം വേണ്ടിവരും. ശനിയാഴ്​ച രാവിലെ ക്രെയിനടക്കം സംവിധാനങ്ങൾ എത്തിച്ചെങ്കിലും പുതിയ പാലം താഴ്‌ത്തിയാണ്‌ പണിയുന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ നിർമാണം തടസ്സപ്പെടുത്തിയിരുന്നു. തോമസ്​ കെ തോമസ്​ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ പകൽ 3.45 ഓടെയാണ് നിർമാണം പുനഃരാരംഭിച്ചത്​.  ഗർഡർ ഉറപ്പിക്കുന്നതിന്റെ ഭാഗമായി താൽക്കാലിക പാലത്തിൽ ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവയുടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഗർഡറുകൾ സ്ഥാപിച്ചതോടെ നിയന്ത്രണം നീക്കി. മങ്കൊമ്പ്‌ നസ്രത്ത്‌ ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പൈലിങ്‌ പുരോഗമിക്കുകയാണ്.ഒത്തുപിടിച്ചുപൊങ്ങ പാലത്തിന്റെ അവസാന ഗര്‍ഡറും ക്രെയിന്‍ സഹായത്തോടെ സ്ഥാപിക്കുന്നു Read on deshabhimani.com

Related News