മതനിരപേക്ഷതയുടെ സന്ദേശ വാഹകരാകുക: മാർ ക്ലിമീസ്‌



മാവേലിക്കര മതനിരപേക്ഷ സന്ദേശത്തിന്റെ പ്രചാരകരാകാൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ്‌ കാതോലിക്കാ ബാവയുടെ ആഹ്വാനം.  മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യനവതി ആഘോഷത്തിന്റെയും സഭാസംഗമത്തിന്റെയും ഭാഗമായി നടന്ന ഓൺലൈൻ മതസൗഹാർദ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു ബാവ. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ആമുഖ സന്ദേശം നൽകി. സ്വാമി വീരഭദ്രാനന്ദ, പാളയം ജുമാമസ്ജിദ് ഇമാം ഡോ. വി പി സൂഹൈബ് മൗലവി, സീറോ മലബാർ സഭ പാലാ രൂപത അധ്യക്ഷൻ ബിഷപ് ഡോ. മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ജോസ് വെൺമലോട്ട് എന്നിവർ സംസാരിച്ചു. പുതിയകാവ് സെന്റ് ജോസഫ് പള്ളിയിൽ നടന്ന കുർബാനയ്‌ക്ക്‌ ക്ലീമീസ് കാതോലിക്കാ ബാവാ കാർമികനായി.  ഞായറാഴ്‌ച എക്യുമെനിക്കൽ സംഗമം കർദിനാൾ മാർജോർജ്‌ ആലഞ്ചേരി ഉദ്ഘാടനംചെയ്യും.   Read on deshabhimani.com

Related News