ചൂണ്ട പറയുന്നു, വലിച്ചെറിയരുതേ മാസ്‌ക്‌



മങ്കൊമ്പ് ‌കോവിഡുകാലത്തെ മാസ്‌ക്‌ ഉപയോഗത്തിന്റെ മറ്റൊരു മുഖമാണ്‌ ചൂണ്ടയെന്ന രണ്ടുമിനിറ്റുള്ള  ഹ്രസ്വചിത്രം.  ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന മാസ്‌കുകൾ സാമൂഹ്യജീവിതത്തിലുണ്ടാക്കുന്ന ഭീഷണികൾ തുറന്നുകാട്ടുകയാണ്‌ ചിത്രമൊരുക്കിയ സഹോദരങ്ങളായ കാവ്യ ഗിരീഷും മാനസ്‌ ക‌ൃഷ്‌ണയും.  മീൻ പിടിക്കാൻ ചൂണ്ടയുമായി പോകുന്ന കുട്ടി പുഴക്കരയിലെത്തി ചൂണ്ടയിടുന്നു.  കൊത്തിയ മീനിനെ വലിച്ചെടുക്കുമ്പോൾ  കിട്ടുന്നതാകട്ടെ ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്‌കും.  ചൂണ്ടയിൽ കുരുങ്ങിയ മാസ്‌ക്‌‌ നോക്കി കുട്ടി വിഷമത്തോടെ നോക്കിയിരിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.  വലിച്ചെറിയുന്ന ഓരോ മാസ്‌ക്‌ കോവിഡിലേക്ക് നമ്മെ അടുപ്പിക്കുന്ന ചൂണ്ടയാണെന്ന് ഇരുവരും പറയുന്നു.  നാടകപ്രവർത്തകരായ ഗിരീഷ് ചമ്പക്കുളത്തിന്റെയും ജെസി ഗിരീഷിന്റെയും മക്കളാണ് കാവ്യ ഗിരീഷും നാലാം ക്ലാസുകാരനായ മാനസ്‌ ക‌ൃഷ്‌ണയും.  ഫോണിലായിരുന്നു ഷൂട്ടിങ്. സംവിധാനവും ക്യാമറയും കാവ്യയും  അഭിനയം മാനസുമാണ്‌.   Read on deshabhimani.com

Related News