കേന്ദ്രഭരണം ജനങ്ങളെ 
വേട്ടയാടുന്നു-: സി എസ്‌ സുജാത



ആലപ്പുഴ രാജ്യത്തെ ജനങ്ങൾ ഇത്രയേറെ വെല്ലുവിളികൾ നേരിട്ട സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. വലിയചുടുകാട്ടിൽ പി കൃഷ്‌ണപിള്ള അനുസ്‌മരണപ്രഭാഷണം നടത്തുകയായിരുന്നു അവർ.  ജാതിയുടെയും മതത്തിന്റെയുമെല്ലാം പേരിൽ ജനങ്ങൾ വേട്ടയാടപ്പെടുകയാണ്. ദളിതരും പിന്നോക്കവിഭാഗങ്ങളുമാണ് ഏറെ വേട്ടയാടപ്പെടുന്നത്. 2002-ലെ ഗുജറാത്ത് വർഗീയകലാപത്തിനിടയിൽ ഗർഭിണിയായ ബിൽകിസ്ബാനുവിനെ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്‌തതിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലിലടയ്‌ക്കപ്പെട്ട കുറ്റവാളികളെ ജയിൽമോചിതരാക്കിയ വാർത്തയാണ് ഈ സ്വാതന്ത്ര്യദിനത്തിൽ നാം കേട്ടത്. ബിജെപി സർക്കാരിന്റെ നയം കൂടുതൽ വ്യക്തമാക്കുന്നതാണ് ഇത്. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ദുരന്തങ്ങളും ജനജീവിതം ദുസഹമാക്കുമ്പോൾ അവയ്‌ക്ക്‌ പരിഹാരം കാണാതെ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് ബിജെപി സർക്കാർ. ഇതിനെതിരായ പോരാട്ടം ശക്തമാക്കാനും കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കൂടുതൽ കരുത്തുപകരാനും പി കൃഷ്‌ണപിള്ളയുടെ സ്‌മരണകൾ കരുത്തേകുമെന്ന് സുജാത പറഞ്ഞു. Read on deshabhimani.com

Related News