വനിതാ കമ്മിറ്റി വാഹനജാഥ നടത്തി

കെജിഒഎ ജില്ലാ വനിതാ കമ്മിറ്റി നടത്തിയ പ്രചാരണജാഥയുടെ സമാപനസമ്മേളനം 
ചേർത്തലയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ മാർച്ചിന്റെ ഭാഗമായി ജില്ലാ വനിതാ കമ്മിറ്റി നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. ഡോ. സിജി സോമരാജൻ നയിച്ച ജാഥ ജില്ലയിലെ വിവിധ ഏരിയകളിൽ പര്യടനം നടത്തി ചേർത്തലയിൽ സമാപിച്ചു. സജിതാദാസ് വൈസ് ക്യാപ്റ്റനും രാജലക്ഷ്‌മി മാനേജരുമായിരുന്നു. വനിതാ കമ്മിറ്റിയംഗങ്ങളായ ലക്ഷ്‌മി ചന്ദ്രൻ, സീന, നിമ്മി ഷാജി, വീണ എസ് എന്നിവർ പങ്കെടുത്തു. മാന്നാറിൽ ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്‌പലത മധു ഉദ്ഘാടനം ചെയ്‌തു. കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ശ്രീകല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് സംസാരിച്ചു.  മാവേലിക്കരയിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ബാബു, ഹരിപ്പാട് ജില്ലാ സെക്രട്ടറിയറ്റംഗം സന്തോഷ് മാത്യു, അമ്പലപ്പുഴയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ്  രാജേഷ്, ആലപ്പുഴ സിവിൽ ഏരിയയിൽ സംസ്ഥാന കമ്മിറ്റിയംഗം എ ആർ സുന്ദർലാൽ ആലപ്പുഴ ടൗണിൽ ജില്ലാ സെക്രട്ടറിയറ്റംഗം എസ് വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു. ചേർത്തലയിൽ നടത്തിയ സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു ഉദ്ഘാടനംചെയ്‌തു. ജാഥാ മാനേജർ രാജലക്ഷ്‌മി അധ്യക്ഷയായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ദേവരാജ് കർത്താ, ഏരിയ സെക്രട്ടറി കെ പി അനിൽകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News