ആരോഗ്യരക്ഷയ്‌ക്ക്‌ നല്ലവഴക്കം

കണിച്ചുകുളങ്ങരയില്‍ നടക്കുന്ന കേരളാ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നടന്ന മെഗാ യോഗാ പ്രദര്‍ശനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു


  കണിച്ചുകുളങ്ങര മെയ്‌വഴക്കത്തിന്റെ സൗന്ദര്യാവിഷ്‌കാരത്തോടെ ആരോഗ്യസംരക്ഷണ സന്ദേശം പകർന്ന്‌ ആയിരത്തിലധികം യോഗികൾ ഒന്നിച്ച്‌ അണിനിരന്ന യോഗാസന പ്രദർശനം കഞ്ഞിക്കുഴിക്ക്‌ അത്ഭുതക്കാഴ്‌ചയായി. കണിച്ചുകുളങ്ങര ഗ്രൗണ്ടിൽ ആയിരത്തിലധികം പേർ സൂര്യനമസ്‌കാരം ഉൾപ്പെടെയുള്ള യോഗാമുറകൾ ഒന്നൊന്നായി ചിട്ടയോടെ അവതരിപ്പിച്ചു. ഏഴാമത് കേരള സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്‌.  800 ഓളം മത്സരാർഥികളും കൗൺസിൽ ഭാരവാഹികളും അടക്കം ആയിരത്തോളം പേരാണ് മൂന്ന് ദിവസമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്‌ച മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ, യോഗ സംസ്ഥാന ഉപദേശകസമിതി അംഗം കെ കെ ജയചന്ദ്രൻ, കേരള യോഗ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രൻ, സെക്രട്ടറി കെ രാജഗോപാൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ എസ് രാധാകൃഷ്‌ണൻ സ്വാഗതവും അലപ്പുഴ യോഗ അസോസിയേഷൻ പ്രസിഡന്റ്‌ പി പ്രദീപ് നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന യോഗാപ്രദർശനം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ആർ നാസർ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായി. സംഘാടകസമിതി കൺവീനർ എസ് രാധാകൃഷ്‌ണൻ സ്വാഗതംപറഞ്ഞു. ശനിയാഴ്‌ചയും മത്സരം തുടരും. പകൽ മൂന്നിന്‌ നടക്കുന്ന സമാപനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. തുടർന്ന്‌ സമ്മാനദാനം. വിജയികൾക്ക് ഒക്‌ടോബറിൽ നടക്കുന്ന ദേശീയ യോഗ ഫെസ്‌റ്റിവലിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. Read on deshabhimani.com

Related News