553 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

പിടിച്ചെടുത്ത വിദേശമദ്യവുമായി എക്‌സൈസ് സംഘം


ഹരിപ്പാട് വീയപുരം പാമ്പാനി പാടശേഖരത്തിന്റെ വടക്കേക്കരയിൽ നിന്ന് എക്‌സൈസ് 553 കുപ്പി മാഹി  നിർമിത വിദേശമദ്യം പിടിച്ചെടുത്തു. 500 മില്ലിയുടെ 553 കുപ്പികളിലായി  ആകെ  277 ലിറ്റർ മാഹി നിർമിത മദ്യമാണ് കണ്ടെടുത്തത്. അച്ചൻകോവിലാറിന്റെ തീരത്തായി ഒമ്പത്‌ പ്ലാസ്‌റ്റിക് ചാക്കുകളിലായിരുന്നു സൂക്ഷിച്ചത്. പ്രതികളെപറ്റി അന്വേഷണം ആരംഭിച്ചു.  കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ എസ് രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം ആർ സുരേഷ്, എസ് ഹാരിസ്, പി ആർ പ്രബീൺ, എം അബ്‌ദുൽ ഷുക്കൂർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി ജയകൃഷ്‌ണൻ, പി കെ അനീഷ്, എച്ച് മുസ്‌തഫ, എൻ പി അരുൺ, എ ബി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News