ബേസ് സ്‌റ്റേഷനുകളും വിപണന 
കേന്ദ്രങ്ങളും തുടങ്ങും: സജി ചെറിയാൻ

മുളക്കുഴ താഴാംഭാഗത്ത് മത്സ്യഫെഡ് വിപണനകേന്ദ്രത്തിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും ഓൺലൈൻ മാർക്കറ്റിങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നടത്തുന്നു


ചെങ്ങന്നൂർ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരംഭിച്ച തീരത്തുനിന്നും വിപണിയിലേക്ക് പദ്ധതിയുടെ ഭാഗമായി മത്സ്യഫെഡ്‌ കൂടുതൽ ബേസ് സ്‌റ്റേഷനുകളും വിപണനകേന്ദ്രങ്ങളും ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ.  ഉൾനാടൻ, കടൽമത്സ്യങ്ങൾ ശേഖരിച്ച് ഉൾപ്രദേശങ്ങളിലുൾപ്പെടെ എത്തിക്കാൻ ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മത്സ്യ വിപണനത്തിലൂടെ 75 കോടി രൂപ മത്സ്യഫെഡിന്‌ ലഭിച്ചു. ആദ്യഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  മുളക്കുഴ താഴാംഭാഗത്ത് ആരംഭിച്ച എട്ടാമത് ബേസ് സ്‌റ്റേഷനിലെ വിപണന കേന്ദ്രത്തിന്റെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും ഓൺലൈൻ മാർക്കറ്റിങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ അധ്യക്ഷനായി. കെഎസ്‌സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, മത്സ്യഫെഡ് എംഡി ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ മാനേജർ ബി ഷാനവാസ്, എം ശശികുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെബിൻ പി വർഗീസ്, എൻ പത്മാകരൻ, ജി രാജദാസ്, ഹേമലത മോഹൻ, കെ ആർ രാധാഭായി, രമാ മോഹൻ, കെ സി ബിജോയ്, പി എസ് മോനായി, കെ എസ് ഗോപാലകൃഷ്‌ണൻ, ഗിരീഷ് ഇലഞ്ഞിമേൽ, ടിറ്റി എം വർഗീസ്, സജി വള്ളവന്താനം, എസ് ആർ രമേശ് ശശിധരൻ എന്നിവർ സംസാരിച്ചു.  ബേസ് സ്‌റ്റേഷനിൽ പുതിയതായി വാങ്ങിയ വാഹനം മന്ത്രി ഫ്ലാഗ്ഓഫ് ചെയ്‌തു. Read on deshabhimani.com

Related News