വാക്സിനെടുത്തവർ 4 ലക്ഷം കടന്നു



ആലപ്പുഴ കോവിഡ് പ്രതിരോധത്തിനായി ജില്ലയിൽ ആകെ വാക്‌സിൻ സ്വീകരിച്ചത് നാലു ലക്ഷത്തിലേറെ പേർ. ആദ്യ ഡോസും രണ്ടാം ഡോസുമായി 4,08,305 പേർ വാക്‌സിൻ സ്വീകരിച്ചു. 3,68,849 പേർ ആദ്യ ഡോസും 39,456 പേർ രണ്ടാം ഡോസുമെടുത്തിട്ടുണ്ട്. ശനിയാഴ്‌ചവരെയുള്ള ഔദ്യോ​ഗിക കണക്കാണിത്.    ജില്ലയിൽ 60 കേന്ദ്രങ്ങളിലാണ് വാക്‌സിനെടുക്കാൻ സൗകര്യം. ഇതിൽ 43 പൊതുകേന്ദ്രങ്ങളും 17 സ്വകാര്യ കേന്ദ്രങ്ങളുമുണ്ട്. വാക്‌സിൻ കേന്ദ്രങ്ങളുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് ആലപ്പുഴ. ജില്ലയിൽ നൂറ് ശതമാനം ആരോ​ഗ്യ പ്രവർത്തകരും ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു. 25,135 ആരോ​ഗ്യപ്രവർത്തകരാണ് ആദ്യഡോസ് വാക്‌സിനെടുത്തത്. 72 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളിൽ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. 32,686 പേരാണ് വാക്സിൻ സ്വകരിച്ചത്. 39 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.    45 വയസിന് മുകളിലുള്ളവരിൽ 38 ശതമാനം പേർ ആദ്യ ഡോസും 10 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിൻ വിതരണം ആരംഭിച്ചത്.  Read on deshabhimani.com

Related News