സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക്‌ സ്ഥിരംനിയമനം നൽകണം: കെആർടിഎ

കേരളാ റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക്‌ സ്ഥിരംനിയമനം നൽകണമെന്ന്‌ കേരളാ റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ എസ് മായ അധ്യക്ഷയായി. 
   ജില്ലാ സെക്രട്ടറി എ കെ ബീന, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതികുമാർ, ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെആർടിഎ സംസ്ഥാന സെക്രട്ടറി എൽദോ പി ജോൺ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെസിയമ്മ ആന്റണി, കെ വി ജിജിമോൾ എന്നിവർ സംസാരിച്ചു. 
   പ്രതിനിധി സമ്മേളനത്തിൽ  ജയപ്രിയ രക്തസാക്ഷിപ്രമേയവും സി എൻ പ്രിയ അനുശോചനപ്രമേയവും അവതരിപ്പിച്ചു. 
   സംസ്ഥാന സെക്രട്ടറി എൽദോ പി ജോൺ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എ കെ ബീന പ്രവർത്തന റിപ്പോർട്ടും ബിൻസി എലിസബത്ത് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എ കെ  ബീന (സെക്രട്ടറി), ബിൻസി എലിസബത്ത് (പ്രസിഡന്റ്‌), എസ്‌ മായ (ട്രഷറർ).   Read on deshabhimani.com

Related News