ലഭിച്ചത്​ 82 തിരക്കഥകൾ

ഗായിക സയനോര ഫിലിപ്പ് ഗാനം ആലപിച്ചപ്പോൾ


ആലപ്പുഴ സിനിമ നിർമിക്കാൻ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പരസ്യം നൽകിയതിലൂടെ ലഭിച്ചത്​ 82 തിരക്കഥകളാണെന്ന്‌ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ വി തദേവൂസും നടി കുക്കു പരമേശ്വരനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്‌ട്ര വനിത ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച നിള, ബി 32 മുതൽ 44 വരെ എന്നിവ തെരഞ്ഞെടുത്തത് ജൂറി പരിശോധനയിലാണ്‌. ലോകത്ത് ഒരിടത്തുമില്ലാത്ത രീതിയിലാണ് സർക്കാർ നേരിട്ട് വനിതാ സംവിധായകർക്ക് മാത്രമായി സിനിമ നിർമിക്കാൻ മുന്നോട്ടുവന്നതെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. നിർമാണവേളയിൽ സാങ്കേതിക വിദഗ്ധരെ നിർണയിക്കുന്നതിൽ കെഎസ്എഫ്ഡിസിയുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായിട്ടില്ലെന്ന് നിളയുടെ സംവിധായിക ഇന്ദുലക്ഷ്മി പറഞ്ഞു. തന്റെ ചിത്രം വലിയ കാൻവാസിലുള്ളതായിരുന്നെങ്കിലും നിർമാണത്തുക കുറവായതിനാൽ അതിലേക്ക് ഒതുക്കിയാണ് ചെയ്തതെന്ന് ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു.     Read on deshabhimani.com

Related News