ഖാദിപ്പകിട്ടോടെ ബുധൻ

കഞ്ഞിക്കുഴി സഹകരണബാങ്കിലെ ജീവനക്കാർ ഖാദിവസ്‍ത്രം ധരിച്ച് ജോലിക്കെത്തിയപ്പോൾ


കഞ്ഞിക്കുഴി കഞ്ഞിക്കുഴി സഹകരണ ബാങ്കിലെ ജീവനക്കാർ ബുധനാഴ്‌ച എത്തിയത്‌ ഖാദി വസ്‌ത്രം ധരിച്ച്‌. പ്രധാന ഓഫീസിലെയും കൂറ്റുവേലി, ലൂഥർ ശാഖകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും  ജീവനക്കാർ എല്ലാവരും ഖാദിയുടുത്ത്‌ ജോലിക്ക് എത്തി.  ഭരണസമിതി അംഗങ്ങളും ഖാദി സാരിയും ഷർട്ടും മുണ്ടും ധരിച്ചെത്തി. ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെ 32 പേർക്ക്‌ 39,000 രൂപയുടെ വസ്‌ത്രമാണ് വാങ്ങിയത്.  ഒരു സെറ്റിനുകൂടി ഓർഡർ നൽകിയതായി പ്രസിഡന്റ് എം സന്തോഷ്‌കുമാറും സെക്രട്ടറി പി ഗീതയും പറഞ്ഞു. കോവിഡ് കാലത്ത്‌ പരമ്പരാഗത വ്യവസായ മേഖലയെ  സഹായിക്കുന്നതിന്‌ ബുധനാഴ്‌ചകളിൽ ഖാദി / കൈത്തറി വസ്ത്രം ധരിക്കണമെന്ന്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു.   Read on deshabhimani.com

Related News