ആയിരം കടന്ന്‌ ആശങ്ക



ആലപ്പുഴ ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം ആയിരത്തിന്‌  മുകളിൽത്തന്നെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) ഉയർന്നു. ബുധനാഴ്‌ച 1339 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 1186 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 33.14 ശതമാനമാണ് ടിപിആർ. 196 പേർ രോഗമുക്തരായി. 5915 പേർ ചികിത്സയിലുണ്ട്‌.    കഴിഞ്ഞ സെപ്തംബറിന്‌ ശേഷം രോഗികളുടെ എണ്ണം ആയിരം കടന്നത്‌ ചൊവ്വാഴ്‌ചയായിരുന്നു–- 1087. ടിപിആർ 30.41. ഒക്‌ടോബറിൽ അഞ്ഞൂറിൽ താഴെയായി. ജനുവരി തുടക്കം വരെ ഇത്‌ തുടർന്നു. 13നാണ്‌ അഞ്ഞൂറിന്‌ മുകളിലെത്തിയത്‌. രണ്ടാഴ്‌ച മുമ്പ്‌ രോഗികളുടെ എണ്ണം നൂറിൽ താഴെയായിരുന്നു. മൂന്നിന്‌ 94 പേർക്കായിരുന്നു രോഗം. ടിപിആർ 4.06 ശതമാനം.   സന്ദർശകർക്ക്‌ വിലക്ക്‌ മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം വണ്ടാനം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ.  ഡോക്‌ടർമാർക്കും ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഒപി ടിക്കറ്റ് വിതരണം പകൽ 12 വരെയായി പരിമിതപ്പെടുത്തും. വാർഡുകളിൽ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. സന്ദർശകപാസ് വിതരണം താല്‍ക്കാലികമായി നിർത്തും.  സന്ദർശകരെ കർശനമായി നിരോധിക്കും. വിദ്യാർഥികളുടെ ക്ലിനിക്കൽ ക്ലാസുകളും താല്‍ക്കാലികമായി നിർത്തിവയ്‌ക്കും. അടിയന്തര ശസ്‌ത്രക്രിയകൾ ഒഴികെ ഇലക്‍ടീവ് സർജറികൾ പരിമിതപ്പെടുത്തും. 24 മുതൽ കാത്ത് ലാബും താല്‍ക്കാലികമായി നിർത്തും.   Read on deshabhimani.com

Related News