വാർത്ത അടിസ്ഥാനരഹിതം: 
സിപിഐ എം



  ആലപ്പുഴ 28, 29, 30 തീയതികളിൽ കഞ്ഞിക്കുഴിയിൽ ചേരുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ആവശ്യത്തിനായി സഹകരണസംഘങ്ങളിൽനിന്ന് ജില്ലാ കമ്മിറ്റി സംഭാവന വാങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ഏരിയ കമ്മിറ്റികൾക്ക് നൽകിയ അറിയിപ്പിനെ തെറ്റായി വ്യാഖാനിച്ച് ഒരു പത്രം വാർത്ത നൽകിയതാണ്. സഹകരണസ്ഥാപനങ്ങളിലെ പരസ്യം സമ്മേളനത്തിന്റെ ഭാഗമായി ഇറക്കുന്ന സുവനീറിനും സഹകരണസംഘങ്ങളിൽ ജോലി ചെയ്യുന്ന പാർടി അനുഭാവികളായ കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണയൻ (സിഐടിയു) അംഗങ്ങളുടെ സംഭാവനയും ഭരണസമിതി അംഗങ്ങളുടെ സംഭാവനയുമാണ് വാങ്ങാൻ തീരുമാനിച്ചത്. അല്ലാതെ സഹകരണസംഘങ്ങളിൽനിന്ന് സിപിഐ എം സംഭാവന വാങ്ങുന്ന രീതിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർടി ജില്ലാ കമ്മിറ്റി അറിയിപ്പ് നൽകിയത്. ആ അറിയിപ്പ്‌ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ഖേദിക്കുന്നതായി ആർ നാസർ  പ്രസ്‌താവനയിൽ അറിയിച്ചു. Read on deshabhimani.com

Related News