ശാഖായോഗം വാർഷികം

താമരക്കുളം വേടരപ്ലാവ് എസ്എൻഡിപി ശാഖ വാർഷികയോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്  താമരക്കുളം വേടരപ്ലാവ് എസ്എൻഡിപി ശാഖായോഗം വാർഷികവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ വാർഷികവും നടത്തി. വെള്ളാപ്പള്ളി നടേശന്റെ സാരഥ്യ രജതജൂബിലി ആഘോഷങ്ങളുടെ ചാരുംമൂട് യൂണിയൻ ഉദ്ഘാടനം മുൻമന്ത്രി ജി സുധാകരൻ നിർവഹിച്ചു. ചികിത്സാസഹായ വിതരണവും ഉദ്‌ഘാടനംചെയ്‌തു. പ്രതിഷ്‌ഠാ വാർഷിക സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്  ഉദ്ഘാടനംചെയ്‌തു.    ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ അനുമോദനം നടത്തി. സിഎ പരീക്ഷയിൽ ഉന്നതവിജയം നേടിയ അശ്വിൻ ദാസിനെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി  വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്‌തു. യൂണിയൻ കൺവീനർ ബി സത്യപാൽ മുഖ്യപ്രഭാഷണംനടത്തി. ഡോ. എം എം ബഷീർ, രഞ്‌ജിത്ത് രവി, പി ചന്ദ്രബോസ്, പി ബി ഹരികുമാർ, വി പ്രകാശ്, രേഖ സുരേഷ്, സിനി രമണൻ, വിഷ്‌ണു, മഹേഷ്, ഷീജ ശശി എന്നിവർ സംസാരിച്ചു. ഡി വിജയൻ സ്വാഗതവും ബി തുളസീദാസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News