ബെെപാസ് 
തുറപ്പിക്കില്ലല്ലേ !



ആലപ്പുഴ പണി പൂർത്തിയായി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തീയതി കാത്തുകിടക്കുന്ന ആലപ്പുഴ ബെെപാസിനെ കേന്ദ്രം ‘ചവിട്ടുന്നു’വെന്ന സംശയം ബലപ്പെടുന്നു.  ഉദ്ഘാടനത്തിന് താൽപ്പര്യമുണ്ടെന്ന് രണ്ടുമാസം മുമ്പ്‌ കത്തയച്ച പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ തുടർനീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വെെകാതെ നിലവിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സൂചന നൽകി.  ചട്ടം വന്നാൽ ഉദ്ഘാടനങ്ങൾ നടത്താനാകില്ല. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നീട്ടുന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. അരനൂറ്റാണ്ട് അനിശ്ചിതത്വത്തിൽ കിടന്ന ബൈപാസ്‌ സർക്കാർ പൂർത്തിയാക്കിയത്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്‌. ഓൺലൈനിൽ പോലും ഉദ്‌ഘാടനം നടത്താമെന്നിരിക്കേ പെരുമാറ്റ ചട്ടം വരുംവരെ അത്‌ നീട്ടിക്കൊണ്ടുപോകാനാണ്‌ ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ തീയതി ലഭിച്ചില്ലങ്കിലും  ബൈപാസ് നാടിന് സമർപ്പിക്കുമെന്ന്‌ മന്ത്രി ജി സുധാകരൻ വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News