അന്ധകാരനഴിയിൽ ജലപ്രവാഹം സുഗമം



ചേർത്തല താലൂക്കിലെ പെയ്‌ത്തുവെള്ളവും വേമ്പനാട്‌ കായലിലൂടെ കൈവഴികളിലെത്തുന്ന കിഴക്കൻ വെള്ളവും കടലിൽ പ്രവേശിക്കുന്ന കവാടമായ അന്ധകാരനഴിയിൽ ജലപ്രവാഹം സുഗമം.  പൊഴിമുറിഞ്ഞതും വേലിയേറ്റ സമയത്തെ ഷട്ടർ ക്രമീകരണവുമാണ്‌ ഒഴുക്ക്‌ ശക്തമാക്കുന്നത്‌. കടൽ ശാന്തമായതും അനുകൂല ഘടകമായി. വേലിയേറ്റ സമയത്ത്‌ കടൽവെള്ളം കയറാതിരിക്കാൻ ഷട്ടർ ക്രമീകരിക്കുന്നുണ്ട്‌. തണ്ണീർമുക്കം ബണ്ടിലൂടെയും നീരൊഴുക്ക്‌ ശക്തമാണ്‌. Read on deshabhimani.com

Related News