ജോഡോ യാത്ര; 
ഗതാഗതനിയന്ത്രണം



ആലപ്പുഴ ഭാരത് ജോഡോ പദയാത്ര പര്യടനം നടത്തുന്നതിനാൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. അറവുകാട്‌ ജാഥ ആരംഭിക്കുമ്പോൾ എറണാകുളം–-തിരുവനന്തപുരം റൂട്ടിലുള്ള വാഹനങ്ങൾ കളർകോട് ജങ്‌ഷനിൽ ഇടത്തോട്ടുതിരിഞ്ഞ് എ സി റോഡ്‌ വഴി പൂപ്പള്ളി -ചമ്പക്കുളം റോഡിൽ പ്രവേശിച്ച്‌  വീയപുരം വഴി ദേശീയപാതയിൽ മാധവമുക്കിൽ പ്രവേശിക്കണം.  അമ്പലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ചമ്പക്കുളം, വൈശ്യംഭാഗം വഴി കഞ്ഞിപ്പാടം -എസ്എൻ കവല റോഡിൽ പ്രവേശിക്കണം. എറണാകുളം ഭാഗത്തേക്ക് പുന്നപ്ര മാർക്കറ്റ്  ജങ്‌ഷനിൽനിന്ന്‌ തീരദേശ ഹൈവേയിൽ പ്രവേശിച്ച്‌ വിയാനി ജങ്‌ഷൻ, പനച്ചുവട്, ഗുരുമന്ദിരം ജങ്‌ഷൻ, കളർകോട് വഴി ദേശീയപാതയിൽ പ്രവേശിച്ച് ബൈപാസ് വഴി പോകണം. ജാഥ പറവൂർ ഭാഗത്തെത്തുമ്പോൾ വാഹനങ്ങൾ കൊമ്മാടി ജങ്‌ഷനിൽനിന്ന്‌ ശവക്കോട്ടപ്പാലം, --കൈതവന പഴയ നടക്കാവ് റോഡ് വഴി പുന്നപ്ര കളിത്തട്ട് ജങ്‌ഷനിലെത്തി ഹൈവേയിൽ പ്രവേശിക്കണം. ജാഥ ജനറൽ ഹോസ്‌പിറ്റൽ ജങ്‌ഷനിൽ എത്തുമ്പോൾ കലവൂർ ജങ്‌ഷനിൽനിന്ന്‌ മണ്ണഞ്ചേരി–-കോമളപുരം–-കോടതിപ്പാലം –കൺട്രോൾ റൂം–-കല്ലുപാലം-–-കൈതവന ജങ്‌ഷനിലെത്തി തെക്ക് ഭാഗത്തേക്ക് യാത്ര തുടരണം. ജാഥ പാതിരപ്പള്ളിയിൽനിന്ന്‌ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി തെക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾ പതിനൊന്നാംമൈൽ ജങ്‌ഷനിൽനിന്ന്‌ കിഴക്കോട്ട് തിരിഞ്ഞ് മുഹമ്മ - മണ്ണഞ്ചേരി ആലപ്പുഴ ടൗൺ വഴി യാത്രചെയ്യണം. കണിച്ചുകുളങ്ങര പരിപാടി സ്ഥലത്തുനിന്ന്‌ ജാഥ പുറപ്പെട്ട് സെന്റ്‌ മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ പ്രവേശിക്കുംവരെ നിയന്ത്രണം തുടരും. Read on deshabhimani.com

Related News