തെളിഞ്ഞു ജീവിതവെളിച്ചം

ചേർത്തല നഗരസഭയിൽ നിർമിച്ച വീടുകളുടെ താക്കോൽ 
എ എം ആരിഫ് എംപി കൈമാറുന്നു


ആലപ്പുഴ ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 941 വീടുകളുടെ താക്കോൽ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. ഇതിൽ 735 എണ്ണം പഞ്ചായത്തുകളിലും 206 എണ്ണം നഗരസഭകളിലുമാണ്. ജില്ലയിൽ ഇതുവരെ 19,584 വീടുകളാണ് പൂർത്തിയായത്. പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളിൽ ലൈഫ് ഭവനസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.    തദ്ദേശസ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നവകേരളം കർമപദ്ധതി കോ-–-ഓർഡിനേറ്റർ ഡോ. ടി എൻ സീമ, ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ പി ബി നൂഹ് തുടങ്ങിയവർ പങ്കെടുത്തു.    ആലപ്പുഴ നഗരസഭയിൽ 171 ലൈഫ് വീടുകളുടെ താക്കോൽ എച്ച് സലാം എംഎൽഎ കൈമാറി. സ്ഥിരംസമിതി അധ്യക്ഷൻ എ ഷാനവാസ് അധ്യക്ഷനായി. സെക്രട്ടറി നീതു ലാൽ പങ്കെടുത്തു. ചേർത്തല നഗരസഭയിൽ 17 വീട്‌ കൈമാറ്റം എ എം ആരിഫ് എംപി നിർവഹിച്ചു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷയായി. വൈസ്ചെയർമാൻ ടി എസ് അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ സ്‌മിത സന്തോഷ്, ജി രഞ്‌ജിത്ത്‌, എ എസ് സാബു, പ്രോജക്‌ട്‌ ഓഫീസർ വി സുനിൽകുമാർ, നഗരസഭാ സെക്രട്ടറി കെ എസ് അരുൺ തുടങ്ങിയവർ പങ്കെടുത്തു. കായംകുളത്ത്  വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഗൃഹപ്രവേശവും  നഗരസഭാ വൈസ്ചെയർമാൻ ജെ ആദർശ് ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ മായാദേവി, അഡ്വ. ഫർസാന ഹബീബ്, സുൽഫിക്കർ, ഷാമില അനിമോൻ കൗൺസിലർമാരായ ഹരിലാൽ, അശ്വിനി ദേവ്, പ്രോജക്‌ട്‌ ഓഫീസർ ബിന്ദു എസ് നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി  ധീരജ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. Read on deshabhimani.com

Related News