പിന്നണിയിലാണ് 
കഥകളധികവും

ബോണി കേയാര്‍ ലോകമേ തറവാടിലെ തന്റെ 
ഫോട്ടോ പ്രദര്‍ശനത്തിന് മുന്നില്‍


  ആലപ്പുഴ ക്യാമറയ്‌ക്ക്‌ പിന്നിൽനിൽക്കുന്ന ഫോട്ടോഗ്രാഫർമാരുടെ 10 ചിത്രങ്ങളാണ് ബോണി കേയാറിന്റെ ഫോട്ടോ പ്രദർശനത്തിന്റെ പ്രത്യേകത. "ക്യാമറയ്‌ക്ക്‌ മുന്നിൽ നിൽക്കുന്നവരെ മാത്രമേ ലോകം കാണാറുള്ളൂ. പിന്നിൽ നിൽക്കുന്ന പലരെയും  അറിയാറില്ല. ഈ ചിന്തയിൽനിന്നാണ് അഞ്ചുവർഷം മുമ്പ് ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചത്. 101 പേരുടെ ചിത്രങ്ങളാണ് ലക്ഷ്യമിടുന്നത്. പല ഫോട്ടോഗ്രാഫർമാരും മികച്ച ഫോട്ടോഗ്രാഫർമാരാണെങ്കിലും ഫോട്ടോയ്‌ക്ക്‌ പോസ് ചെയ്യാൻ തയ്യാറാകാറില്ല. അധികം വൈകാതെ ലക്ഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാവരും 60 വയസ്സിന് മുകളിലുള്ളവരാണ്. പഴയ ഫിലിം ക്യാമറകളിൽ ചിത്രങ്ങളെടുത്തിരുന്നവർ. ഡിജിറ്റൽ ക്യാമറയുടെ പുതിയ സാങ്കേതിക വിദ്യ വന്നതോടെ ഫിലിം ലഭ്യത കുറയുകയും വില കൂടുകയും ചെയ്‌തോടെ ഇവരെല്ലാവരും തന്നെ ജോലി ഇല്ലാതായവരാണ്."- ബോണി വ്യക്തമാക്കി.  കൊച്ചി ബിനാലെ ഫൗണ്ടേഷനും സംസ്ഥാന സർക്കാരും ചേർന്ന് സംഘടിപ്പക്കുന്ന ലോകമേ തറവാട് പ്രദർശനത്തിലാണ് ഫോർട്ട്കൊച്ചി സ്വദേശി ബോണി കേയാർ ക്യാമറകളുടെ പിന്നിൽനിൽക്കുന്നവരുടെ ഉള്ളിലേക്ക് ഫ്ലാഷ് മിന്നിച്ചിരിക്കുന്നത്. Read on deshabhimani.com

Related News