ഒറ്റത്തവണയായി തീർപ്പാക്കാം



ആലപ്പുഴ വ്യവസായ വകുപ്പിൽനിന്ന്‌ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് അനുവദിച്ച മാർജിൻ മണി വായ്പ ഒറ്റത്തവണയായി തീർപ്പാക്കാം. യൂണിറ്റുടമ മരണപ്പെടുകയും സ്ഥാപനം പ്രവർത്തനരഹിതമാകുകയും സ്ഥാപനത്തിന് ആസ്തികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിശ്ശിക പൂർണമായും എഴുതിത്തള്ളും. മരണപ്പെട്ട യൂണിറ്റുടമയുടെ അനന്തരാവകാശി  ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം.  റവന്യൂ നടപടികളിലുള്ളവ, യൂണിറ്റ് പ്രവർത്തന രഹിതമായവ, യൂണിറ്റിന് ആസ്തി ഇല്ലാതിരിക്കുക എന്നീ ഗണത്തിൽപ്പെടുന്നവ വായ്പ അനുവദിച്ച തീയതി മുതൽ ഒറ്റത്തവണ തീർപ്പാക്കൽ അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കിലുള്ള പലിശ ഉൾപ്പടെയുള്ള തുകയാണ് അടയ്‌ക്കേണ്ടത്.   കുടിശ്ശിക തീർപ്പാക്കുന്നവർക്ക്  പലിശയുടെ 50 ശതമാനം എഴുതിത്തള്ളും. പിഴപ്പലിശ പൂർണമായും ഒഴിവാക്കും. കൂടുതൽ വിവരത്തിന് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 0477 2241272, 0477 2241632.   Read on deshabhimani.com

Related News