കാൽപ്പന്തുകളി മികവുറ്റതാക്കാൻ 
വിഷൻ 2047 ഇന്ന്​ തുടങ്ങും



ആലപ്പുഴ ഓൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷന്റെ ചുവടുപിടിച്ച് കാൽപ്പന്തുകളിയെ മികവുറ്റതാക്കാൻ ആവിഷ്‌കരിച്ച വിഷൻ- 2047 പദ്ധതി ജില്ലയിൽ ഞായറാഴ്ച തുടങ്ങുമെന്ന് ജില്ല ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.​    വഴിച്ചേരി ന്യൂ മോഡൽ കയർ സൊസൈറ്റി ഹാളിൽ പകൽ മൂന്നിന് ഇന്ത്യൻ കോച്ച് സതീവൻ ബാലൻ ഉദ്ഘാടനം ചെയ്യും. ചന്തിരൂർ, തുറവൂർ, തിരുനെല്ലൂർ, ചേർത്തല, മുഹമ്മ, ആലപ്പുഴ, മങ്കൊമ്പ്, തകഴി, ഹരിപ്പാട്, കായംകുളം, നൂറനാട്, വെൺമണി, ചെങ്ങന്നൂർ എന്നിവിടങ്ങിൽ രണ്ടുമാസത്തെ സമ്മർ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. 25 കോച്ചുമാർ അടങ്ങുന്ന സംഘത്തിനാണ് പരിശീലനം. മികച്ച താരങ്ങളെയും കോച്ചുമാരെയും കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി എകീകൃത  സിലബസ് അടിസ്ഥാനത്തിലാണ്​ ക്യാമ്പുകൾ.   വി ജി വിഷ്ണു, കെ എ വിജയകുമാർ, അക്ഷയ് നന്ദ്,  ആദിത്യ വിജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു. Read on deshabhimani.com

Related News