കുത്തനെ കൂടി



 ആലപ്പുഴ ജില്ലയിൽ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണമുയരുന്നു. ചൊവ്വാഴ്‌ച  1087 പേർക്ക്‌ കോവിഡ്‌ ബാധിച്ചു. രണ്ടാഴ്‌ച മുമ്പ്‌ രോഗികളുടെ എണ്ണം നൂറിൽ താഴെയായിരുന്നു. മൂന്നിന്‌ 94 പേർക്കായിരുന്നു രോഗം.  തിങ്കളാഴ്‌ച 835 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ടിപിആറും കുതിച്ചു. മൂന്നിന്‌ ടിപിആർ 4.06 ശതമാനം. നാലിന്‌ 4.24ഉം അഞ്ചിന്‌ 6.40 ആയി ഉയർന്നു. പത്തിന്‌ 11.4ഉം  13ന്‌  17.47 ഉം ആയി. 16ന്‌ 24.54ൽ എത്തി. 17ന്‌ 25.24 ആയി. ചൊവ്വാഴ്‌ച 30.41.  ജനുവരി ആദ്യം വരെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ഏറെ നാളുകൾക്കുശേഷം ഡിസംബർ 12 നാണ്‌ നൂറിൽ താഴെയെത്തിയത്‌.  ജനുവരി തുടക്കം വരെ ഇത്‌ തുടർന്നു. 13ന്‌ വീണ്ടും അഞ്ഞൂറിന്‌ മുകളിലെത്തി.   Read on deshabhimani.com

Related News