വീടുകളിലെ നിരീക്ഷണത്തിന്‌ മാര്‍ഗനിര്‍ദേശം



 ആലപ്പുഴ കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കും പരിചരിക്കുന്നവർക്കും ആരോഗ്യ വകുപ്പ്‌ 
മാർഗനിർദേശം പുറത്തിറക്കി. രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുടുംബാംഗങ്ങളുമായി സമ്പർക്കം പാടില്ല. വായുസഞ്ചാരമുള്ള മുറിയിൽ താമസിക്കുക എല്ലായ്‌പ്പോഴും എൻ-95 മാസ്‌ക് അല്ലെങ്കിൽ ഇരട്ട മാസ്‌ക് ഉപയോഗിക്കുക പാത്രങ്ങൾ, ധരിക്കുന്ന വസ്‌ത്രങ്ങൾ തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കാൻ ഇടയാകരുത്. മുറിക്കുള്ളിൽ സ്‌പർശിക്കുന്ന പ്രതലങ്ങൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ 
ഉപയോഗിച്ച്  അണുവിമുക്തമാക്കുക. പൾസ് ഓക്‌സീമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് 
രേഖപ്പെടുത്തുക  ചികിത്സ എങ്ങനെ ? നിലവിൽ മറ്റു രോഗങ്ങൾക്ക് (പ്രമേഹം, രക്താതി മർദ്ദം തുടങ്ങിയവ ) ചികിത്സ തേടുന്നവർ ഡോക്‌ടറുടെ നിർദേശപ്രകാരം തുടരുക. ഇ- സഞ്ജീവനി പോലുള്ള ടെലി കൺസൾട്ടേഷൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടരുക. ദിവസം മൂന്നു നേരം ചൂടുവെള്ളം കവിൾ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യുക.     Read on deshabhimani.com

Related News