കർഷക ഐക്യദാർഢ്യം

എൽജെഡി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം
നസീർ പുന്നയ്‌ക്കൽ ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ എൽജെഡി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം നസീർ പുന്നയ്‌ക്കൽ ഉദ്ഘാടനം ചെയ്‌തു.  കച്ചേരി മുക്കിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ മുജീബ് റഹ്മാൻ അധ്യക്ഷനായി. സംസ്ഥാന കൗൺസിലംഗം സാദിഖ് മാക്കിയിൽ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി അറവുന്തറ, ജില്ലാ ഭാരവാഹികളായ ജമാൽ പള്ളാത്തുരുത്തി, സാദിഖ് ഉലഹൻ,  പത്മദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ, രാധാകൃഷ്‌ണൻ കളർകോട്, എച്ച് തമീം, അബ്‌ദുൾ ഖാദർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News