നാടൻപാട്ട്‌ ജേതാക്കൾക്ക്‌ അനുമോദനം

ദേശീയ യുവജനോത്സവത്തില്‍ നാടൻപാട്ടിന് ഒന്നാംസ്ഥാനം നേടിയ കേരള ടീമിനെ മുഹമ്മ എ ബി വിലാസം 
ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ആദരിച്ചപ്പോൾ


മുഹമ്മ ദേശീയ യുവജനോത്സവത്തിൽ നാടൻ പാട്ടിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിന്  മുഹമ്മ എ ബി വിലാസം ഹയർസെക്കൻഡറി സ്‌കൂളിന്റെ സ്‌നേഹാദരം. ജനപ്രതിനിധികളായ പിടിഎ ഭാരവാഹികളുൾപ്പെടെയുള്ളവരെ ചടങ്ങിൽ അനുമോദിച്ചു. എ ബി വിലാസം സ്‌കൂളിലെ അഞ്ച് വിദ്യാർഥിനികൾ ഉൾപ്പെടുന്ന എട്ടംഗ സംഘമാണ്  ഒന്നാം സ്ഥാനം നേടിയത്.   എ ബി വിലാസം സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനികളായ ദേവിക സുരേഷ്, ബ്ലസി ബിനു, ഉത്തര മേനോൻ, പൂർവവിദ്യാർഥിനികളായ സുറുമി കെ മുഹമ്മദ്, കെ കെ അമൃത, എസ് എൻ കോളേജ് വിദ്യാർഥിനികളായ ഗൗതം കൃഷ്‌ണൻ, പി എസ് സയനോര , സ്‌മൃതി എന്നിവരാണ്‌ സംഘാംഗങ്ങൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉപഹാരംനൽകി. സ്‌കൂൾ മാനേജർ ജെ ജയലാൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, പിടിഎ പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ ടി റെജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി എസ് സുയമോൾ എന്നിവരെ മാനേജർ ജെ ജയലാൽ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ പി സജീവ് സ്വാഗതവും പ്രധാനാധ്യാപിക വി കെ ഷക്കീല നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News