303 രോ​ഗികള്‍



ആലപ്പുഴ ജില്ലയിൽ 303 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 295 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.36 ശതമാനം. 546 പേർ രോ​ഗമുക്തരായി. 4110 പേർ ചികിത്സയിലുണ്ട്‌. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറക്കിയ ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തു. 14 കേസ്‌ രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് അഞ്ചുപേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് 417 പേർക്കെതിരെയും ശാരീരിക അകലം പാലിക്കാത്തതിന് 126 പേർക്കെതിരെയും നടപടിയെടുത്തു.   Read on deshabhimani.com

Related News