അടുത്തുണ്ട്‌ അപകടം



ആലപ്പുഴ ജില്ലയിൽ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം കൂടിയും കുറഞ്ഞും തുടരുന്നു. ശനിയാഴ്‌ച 629 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് ദിവസത്തിന് ശേഷമാണ് പ്രതിദിന രോ​ഗികൾ 600 കടക്കുന്നത്.  സമ്പർക്കവ്യാപനവും കുറവില്ലാതെ തുടരുന്നു. ശനിയാഴ്‌ചത്തെ ആകെ എണ്ണത്തിൽ  96 ശതമാനവും സമ്പർക്ക രോ​ഗികളാണ്. 604 പേർ.    ആരോ​ഗ്യപ്രവർത്തകരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.  ഒമ്പത് ദിവസത്തിനിടെ 49 ആരോ​ഗ്യപ്രവർത്തകർക്കാണ് രോ​ഗം വന്നത്. 17പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 529 പേരുടെ പരിശോധനാഫലം നെഗറ്റീവായി.   ആലപ്പുഴക്കാർ ശ്രദ്ധിക്കണേ  ശനിയാഴ്‌ച ആലപ്പുഴയിലാണ്‌  കൂടുതൽ രോഗം. 123 പേർക്ക്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാത്രം 202 പുതിയ രോ​ഗികൾ. 86, 93 എന്നിങ്ങനെയായിരുന്നു രണ്ട് ദിവസത്തെ പ്രതിദിന രോ​ഗികൾ. പുന്നപ്ര തെക്ക് 106 പുതിയ രോ​ഗികളുണ്ട്. ചേർത്തല 37,  മാരാരിക്കുളം വടക്ക് 33, മാരാരിക്കുളം തെക്ക് 23, ആര്യാട് 19,  തണ്ണീർമുക്കം 17, ക‌ൃഷ്‌ണപുരം 16, മുട്ടാർ, കൈനകരി 14 വീതം, മുതുകുളം, നീലംപേരൂർ 13,  ചെങ്ങന്നൂർ, കായംകുളം, താമരക്കുളം, വയലാർ 12 വീതം,  മുഹമ്മ, എടത്വ 10 വീതം എന്നിങ്ങനെയാണ് രോ​ഗികൾ കൂടുതലുള്ള പ്രദേശങ്ങൾ.    ആകെ രോ​ഗികളുടെ എണ്ണം 23,988 ആയി. സമ്പർക്കത്തിലൂടെ 21,398 പേർക്ക്‌. ആകെ 17324പേർ രോഗമുക്തരായി. 6682പേർ ചികിത്സയിലുണ്ട്. Read on deshabhimani.com

Related News