അടച്ചുപൂട്ടാതെ ഇളംഭാവനകൾ

ആർ ദേവേന്ദു


മാന്നാർ മഹാമാരിയിൽ വിദ്യാലയങ്ങൾ അടച്ചപ്പോൾ വീടുകളിലിരുന്ന് വീർപ്പുമുട്ടുന്ന കുട്ടികൾക്ക് പ്രചോദനമാകുകയാണ് എണ്ണയ്‌ക്കാട് ആശാന്റയ്യത്ത് വീട്ടിൽ ആർ ദേവേന്ദു. അനന്യമായ ഭാവനാശേഷിയിൽ വിരിഞ്ഞ ഇംഗ്ലീഷ്‌ കവിതാശകലങ്ങൾ സമാഹരിച്ച ‘ലോക്ക് ഡൗൺ സീരിസ്' എന്ന പുസ്‌തകം പുറത്തിറക്കുകയാണ്  മാന്നാർ നായർസമാജം ഹൈസ്‌കൂളിലെ ഈ ഒമ്പതാം ക്ലാസുകാരി‌.  ആർക്കും ഇഷ്‌ടപ്പെടുന്ന ലളിതമായ ഭാഷാശൈലിയിൽ വ്യത്യസ്‌ത വിഷയങ്ങളിൽ എഴുതിയ 10 കവിതകളുടെ സമാഹാരമാണിത്.   ലോകം മുഴുവൻ കോവിഡ് ഭയാശങ്കയിൽ വിറങ്ങലിച്ച് നിൽക്കവേ ചുറ്റുമുള്ള കാഴ്‌ചകളിലാകെ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും തിരിനാളങ്ങൾ പകരാനുള്ള എളിയശ്രമമാണ് ദേവേന്ദുവിന്റെ കവിതാസമാഹാരം. വായനയെ എന്നും സ്‌നേഹിച്ച ദേവേന്ദു എഴുത്തിലേക്ക് തിരിഞ്ഞത് കഴിഞ്ഞ ലോക്ക്‌ഡൗൺ കാലത്താണ്‌.    ദേവേന്ദുവിന് സ്‌കൂളിലെ അധ്യാപകരുടെ പിന്തുണയും സഹായവും കിട്ടി. സഹോദരി ദൃശ്യ സന്തോഷും പിന്തുണയുമായി ഒപ്പമുണ്ടായി. അധ്യാപകരായ ബി സന്തോഷ്‌കുമാറിന്റെയും രാധികയുടെയും മകളാണ് ദേവേന്ദു. ശനിയാഴ്‌ച പകൽ 11ന്‌ മാന്നാർ നായർസമാജം സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ ‘ലോക്ക്‌ഡൗൺ സീരിസ്’‌ പ്രകാശിപ്പിക്കും.   Read on deshabhimani.com

Related News