വ്യാജ അഭിഭാഷകയുടെ 
മുൻകൂർ ജാമ്യാപേക്ഷ തള്ളി

സെസി സേവ്യര്‍


കൊച്ചി  വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവതി അന്വേഷക ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.  പ്രതിക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് 2019 മുതൽ ബാർ അസോസിയേഷനിൽ അംഗത്വമുണ്ടെന്നും ലൈബ്രേറിയനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചുവെന്നും അംഗത്വ രേഖകൾ കാണാനില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ക്രിമിനൽ കേസുകളിൽ ഹാജരായ പ്രതി, അഞ്ച് കേസുകളിൽ കമീഷനറായി പോയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കോടതി നിർദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ വിട്ടയക്കാൻ നിർദേശിക്കണമെന്നുമുള്ള പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്‌ടീസ് ചെയ്‌തെന്നും മറ്റൊരാളുടെ നമ്പർ ഉപയോഗിച്ച് അംഗത്വം നേടിയെന്നുമാണ് കേസ്‌. Read on deshabhimani.com

Related News