സഹകരണസംഘം ശാഖ തുറന്നു

കേരളാ ഗസറ്റഡ് ഓഫീസേഴ്സ് സഹകരണസംഘം ആലപ്പുഴ ശാഖ മന്ത്രി സജി ചെറിയാൻ നാടമുറിച്ച് തുറക്കുന്നു


ആലപ്പുഴ കേരള ഗസറ്റഡ് ഓഫീസേഴ്സ് സഹകരണസംഘം ആലപ്പുഴ ശാഖ സഹകരണമന്ത്രി വി എൻ വാസവൻ ഓൺലെെനിൽ ഉദ്‌ഘാടനം ചെയ്‌തു. ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. പി പി ചിത്തരഞ്‌ജൻ എംഎൽഎ, എം ഷാജഹാൻ, അജിത് എന്നിവർ സംസാരിച്ചു.  ആദ്യനിക്ഷേപം എ ആർ സുന്ദർലാലിൽനിന്ന് പി പി സുധാകരൻ ഏറ്റുവാങ്ങി. ആദ്യ വായ്‌പാവിതരണം എകെജിസിടി സംസ്ഥാന സെക്രട്ടറി വിനു ഭാസ്‌കർ രഞ്‌ജിത്തിന് നൽകി നിർവഹിച്ചു. എംഡിഎസ് ആദ്യ വരിസംഖ്യ സിജി സോമരാജനിൽനിന്ന് എ എ ബഷീർ ഏറ്റുവാങ്ങി. ഷാബുകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. Read on deshabhimani.com

Related News