ട്രാഫിക് പൊലീസുകാർക്ക് കുട നൽകി

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കുള്ള കുട വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം എസ്‌ഐ തോമസ് കുട്ടിക്ക് 
കൈമാറി ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് നടത്തുന്നു


ആലപ്പുഴ  കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആലപ്പുഴ, കായംകുളം, ചേർത്തല, ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്‌ യൂണിറ്റിലെയും ഹൈവേ പൊലീസിലെയും ഉദ്യോഗസ്ഥർക്ക്‌ കുട നൽകി. ആലപ്പുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്‌ യൂണിറ്റ് എസ്‌ഐ തോമസ്‌കുട്ടിക്ക് കൈമാറി ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മനുമോഹൻ, സെക്രട്ടറി എ അഞ്‌ജു, ട്രഷറർ ആന്റണി രതീഷ്, ജോയിന്റ്‌ സെക്രട്ടറി ഹാഷിർ, സംസ്ഥാന നിർവാഹകസമിതിയംഗം എസ് സന്തോഷ്, വി വിവേക്, സലിം, കെ സിമിൻ, സുധീഷ്‌ എന്നിവർ പങ്കെടുത്തു. എറണാകുളം ജിഎം ഇലക്‌ട്രിക്കൽ കമ്പനിയാണ്‌ കുട നൽകുന്നത്‌.   Read on deshabhimani.com

Related News