വീണ്ടും ക്ലാസ്‍മേറ്റ്സ്

മധുരച്ചൂരൽ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി 
ഉദ്ഘാടനംചെയ്യുന്നു


കായംകുളം ഈ അധ്യയനവർഷം എല്ലാ വിദ്യാലയങ്ങളിലും പൂർവ വിദ്യാർഥി സംഘടന രൂപീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കൃഷ്‌ണപുരം വിശ്വഭാരതി മോഡൽ എച്ച്എസ്എസിലെ 1996 ബാച്ച് വിദ്യാർഥികൾ 25 വർഷത്തിനുശേഷം അധ്യാപകരുമായി ഒത്തുകൂടിയ ‘മധുരച്ചൂരൽ’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണ്. കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച നിലയിലുള്ള പഠനം നൽകാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.  പി എസ് വിമൽ അധ്യക്ഷനായി. അധ്യാപക- അനധ്യാപകരെ യു പ്രതിഭ എംഎൽഎ ആദരിച്ചു. എൻ സുകുമാരപിള്ള ലോഗോ പ്രകാശനം ചെയ്‌തു. ശ്രീഹരി, പാറയിൽ രാധാകൃഷ്‌ണൻ, കെ ശ്രീകുമാർ, സുധാ തങ്കച്ചി, എ അനിത, മുഹമ്മദ് കുഞ്ഞ്, മഞ്ജുഷ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News