ഒറ്റ ക്യാൻവാസിൽ ചിത്രംവരച്ച്‌ 
വനിതകൾ

ചലച്ചിത്രമേള സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ ചിത്രരചന ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ബാനറിൽ ചിത്രം വരച്ച് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ആലപ്പുഴയിൽ ഒറ്റ ക്യാൻവാസിൽ ചിത്രകാരികളുടെ ചിത്രരചന സംഘടിപ്പിച്ചു. കൈരളി ശ്രീ തീയറ്ററിന്‌ സമീപം നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജ് ഉദ്ഘാടനംചെയ്തു. ചിത്രകാരികളായ സുപ്രഭ, വിജി മുരളീധരൻ, ഷൈല സാബു, സുമ എന്നിവരും കോളേജ് വിദ്യാർഥിനികളും ചിത്രരചനയില്‍ പങ്കെടുത്തു. ബിച്ചു എക്‌സ്‌ മലയിൽ, ഉഷ ഹസീന, ഫൗസിയ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News