തണ്ണീർപ്പന്തലൊരുക്കി 
ജില്ലാ പഞ്ചായത്ത്

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്ന കൈരളി ശ്രീ തിയറ്റർ മുറ്റത്ത് ജില്ലാ പഞ്ചായത്തിന്റെ തണ്ണീർപ്പന്തൽ ഡെലിഗേറ്റുകൾക്ക് സംഭാരം നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്ന കൈരളി ശ്രീ തിയറ്റർ മുറ്റത്ത് ജില്ലാ പഞ്ചായത്ത്‌ തണ്ണീർപന്തൽ ഒരുക്കി. മേളയിലെത്തിയ ഡെലിഗേറ്റുകൾക്ക് സംഭാരം നൽകി പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. മൂന്ന്‌ ദിവസവും സൗജന്യമായാണ് സംഭാരം നൽകുക. സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, അംഗം ആർ റിയാസ് എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News