പൊള്ളേത്തൈ സ്‌കൂളിന് ആർഒ പ്ലാന്റ് നൽകി

പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിൽ കുടിവെള്ള പ്ലാന്റ്‌ പി പി ചിത്തരഞ്ജൻ 
എംഎൽഎ ഉദ്ഘാടനംചെയ്യുന്നു. കലക്ടർ വി ആർ കൃഷ്ണതേജ സമീപം


മാരാരിക്കുളം  സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിൽ  ലഭ്യമാക്കിയ കുടിവെള്ള പ്ലാന്റ് പി പി ചിത്തരഞ്ജൻ എംഎൽഎ  ഉദ്ഘാടനംചെയ്തു.  ഷീല സുരേഷ് അധ്യക്ഷയായി. കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ജനറൽ മാനേജർ ടി ആന്റോ ജോർജ് ആർഒ പ്ലാന്റ്‌ സ്‌കൂളിന് കൈമാറി. അസി.ജനറൽ മാനേജർ ടൈനു ഈഡൻ അമ്പാട്ട്, പി പി റോബിൻ, എ ജെ ഷാന്റി, പി എ മേരിമോൾ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News