തെങ്ങുവീണ് 
വള്ളം തകർന്നു

മുഹമ്മ പഞ്ചായത്ത് 10–-ാം വാർഡ് പനയ്ക്കാപറമ്പിൽ പി എൻ തങ്കപ്പന്റെ വള്ളം കാറ്റിൽ തെങ്ങുവീണ് തകർന്ന നിലയിൽ


മുഹമ്മ നെയ്യ് പുരട്ടാൻ കയറ്റിവച്ചിരുന്ന വള്ളത്തിൽ തെങ്ങ് ഒടിഞ്ഞുവീണ് വള്ളം തകർന്നു. മുഹമ്മ പഞ്ചായത്ത് 10–-ാം വാർഡ് പനയ്ക്കാപറമ്പിൽ പി എൻ തങ്കപ്പന്റെ വള്ളമാണ് തകർന്നത്. ബുധൻ രാത്രി ഏഴോടെ ശക്തമായ കാറ്റിലാണ് തെങ്ങ് ഒടിഞ്ഞുവീണത്. വള്ളം പൂർണമായി തകർന്നതോടെ കക്കാതൊഴിലാളിയായ തങ്കപ്പന് ജോലിക്ക്‌ പോകാനും കഴിയാതെയായി. ഒരുവർഷം മാത്രം പഴക്കമുള്ള വള്ളത്തിന് 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. Read on deshabhimani.com

Related News