ഭരണിക്കാവ് എഫ്എച്ച്‌സിക്ക് കായകല്‍പ്പ്‌ 
പുരസ്‌കാരം



മാവേലിക്കര ഭരണിക്കാവ് കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന കായകൽപ്പ് പുരസ്‌കാരം. 90.4 ശതമാനം മാർക്ക് നേടിയാണ് ഭരണിക്കാവ് ജില്ലയിലെ ഒന്നാമത്തെ ആശുപത്രിയായത്. ശുചിത്വം, പരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന പുരസ്‌കാരമാണിത്. ജില്ലാ പരിശോധനയും സംസ്ഥാന പരിശോധനയും നടത്തിയാണ് ഭരണിക്കാവ് എഫ്എച്ച്‌സിയെ ഒന്നാമതായി തെരഞ്ഞെടുത്തത്. രണ്ടുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. പിഎച്ച്എസിയായിരുന്ന ആശുപത്രി രണ്ടുവർഷം മുമ്പാണ് എഫ്എച്ച്എസിയായി ഉയർത്തിയത്. നിലവിൽ രാവിലെ ഒമ്പതുമുതൽ ആറുവരെയാണ് ഒപി പ്രവർത്തിക്കുന്നത്. പിഎസ്‌സിവഴി നിയമിച്ച ഡോ. സ്മിത (മെഡിക്കൽ ഓഫീസർ), ഡോ. അജീഷ് കൃഷ്ണൻ എന്നിവർക്ക്‌ പുറമേ ഭരണിക്കാവ് പഞ്ചായത്ത് നിയമിച്ച ഡോ. ഐശ്വര്യയും ഇവിടെ ജോലിചെയ്യുന്നുണ്ട്. ലാബ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്.   Read on deshabhimani.com

Related News