കൃഷ്‌ണദാസിന്റെ പ്രസ്‌താവന 
തട്ടിപ്പ്: സിപിഐ എം, എൽഡിഎഫ്



ചെങ്ങന്നൂർ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ 300 കോടിയുടെ വികസനമെന്ന റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്‌ണദാസിന്റെ പ്രസ്താവന രാഷ്ട്രീയ തട്ടിപ്പാണെന്ന് സിപിഐ എം ഏരിയ കമ്മിറ്റിയും എൽഡിഎഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയും പ്രസ്താവനയിൽ പറഞ്ഞു. റെയിൽയാത്രക്കാരുടെ അടിസ്ഥാനസൗകര്യങ്ങൾ അന്വേഷിച്ച് പരിഹാരം കണ്ടെത്തുന്ന സമിതിയുടെ ചെയർമാൻ എന്നതിൽ കവിഞ്ഞ് റെയിൽവേ വികസനത്തിൽ ഇടപെടുന്നതിനോ പ്രഖ്യാപനങ്ങൾ നടത്തുന്നതിനോ ഒരുഅധികാരവും കൃഷ്ണദാസിനില്ല. 2019ൽ റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ ഏജൻസിക്ക് വിട്ടുനൽകി നവീകരിക്കുന്നതിൽ ചെങ്ങന്നൂരും ഉൾപ്പെടുത്തിയിരുന്നു. ഈ പ്രഖ്യാപനമാണ് പുതിയ കുപ്പിയിലാക്കി കൃഷ്ണദാസ് അവതരിപ്പിക്കുന്നത്. പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി സജി ചെറിയാനെയോ, ലോക്‌സഭാംഗം കൊടിക്കുന്നിൽ സുരേഷിനെയോ അറിയിക്കാതെ ഒരുപറ്റം ബിജെപി നേതാക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വികസനഷോ.  കേന്ദ്രഭരണത്തിലെത്തി എട്ടുവർഷം കഴിഞ്ഞിട്ടും ചെങ്ങന്നൂർ സ്റ്റേഷൻ വികസനത്തിന് ചെറുവിരലനക്കാത്ത ബിജെപി നേതാക്കളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്‌ നാടകവുമായി ഇറങ്ങിയിരിക്കുന്നത്. ജനപ്രതിനിധികളെ ബോധപൂർവം ഒഴിവാക്കി നടത്തുന്ന ഇത്തരം തരംതാണ പ്രവർത്തികൾ പ്രതിഷേധാർഹമാണെന്ന്‌ സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാറും എൽഡിഎഫ് മണ്ഡലം കൺവീനർ എം എച്ച് റഷീദും പറഞ്ഞു.   Read on deshabhimani.com

Related News