ഇക്കോസിസ്റ്റം പദ്ധതി ഉദ്‌ഘാടനം: സ്വാഗതസംഘമായി



ആലപ്പുഴ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്‌ട്രീം ഇക്കോസിസ്റ്റം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് സ്വാഗതസംഘ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയായി.  വിദ്യാഭ്യാസ ഉപഡയറക്ടർ പി സുജാത, അഡീഷണൽ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ശ്രീകല, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ഷാജി, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ ജെ ബിന്ദു, ജില്ലാ പ്രോജക്ട് ഓഫീസർ ഡി എം രജനീഷ്,  ഡോ. ഷൈജു, കുസാറ്റ് ഫാക്കൽറ്റി   റിഞ്ചു, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ പി എ സിന്ധു, ഇമ്മാനുവൽ ടി ആന്റണി, ജി ബാബുനാഥ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കെ ശൈലജ, ബിപിസി ടി ഒ സൽമോൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News