സമൂഹമാധ്യമങ്ങൾ ആശയപ്രചാരണത്തിന്‌ ഉപയോഗിക്കണം: കോടിയേരി

സിപിഐ എം യൂട്യൂബ് ചാനൽ സംസ്ഥാന സെക്രട്ടറി 
കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ യൂട്യൂബ്‌ ചാനലടക്കം സമൂഹമാധ്യമങ്ങൾ ആശയപ്രചാരണത്തിനായി ഉപയോഗിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ കമ്മിറ്റിയുടെ യൂട്യൂബ്‌ ചാനൽ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ചെലുത്തുന്നതിനേക്കാൾ സ്വാധീനം യൂട്യൂബ്‌ ചാനലിനുണ്ട്‌. ഇത്തരം സാങ്കേതികവിദ്യകൾ  കമ്യൂണിസ്‌റ്റുകാർ ആശയപ്രചാരണത്തിനായാണ്‌ ഉപയോഗിക്കേണ്ടത്‌. സിപിഐ എമ്മിനെ വളരെ പ്രതീക്ഷയോടെയാണ്‌ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും കാണുന്നത്‌.  ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ, ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽ സിപിഐ എം ഇന്ത്യയിൽ വളരുകയും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും ചെയ്യണം. മതനിരപേക്ഷസമീപനം സ്വീകരിക്കുന്ന ജനങ്ങളെ വളർത്തിയെടുക്കാനാണ്‌ നാം പരിശ്രമിക്കേണ്ടത്‌.  വലതുപക്ഷ ആശയങ്ങളെ ചെറുക്കാൻ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌–- കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ യൂട്യൂബ്‌ ചാനൽ ലിങ്ക്‌: https://www.youtube.com/channel/UCyyJPr1S03EZId6VZKZTK-Q Read on deshabhimani.com

Related News