ആയുർവേദ ചികിത്സയ്‌ക്ക്‌ 
ഇൻഷുറൻസ് പരിരക്ഷ വേണം



ചാരുംമൂട്   സ്വകാര്യ ആയുർവേദ ആശുപത്രികളിൽ കിടത്തി ചികിത്സകൾക്ക്‌ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന്‌ ആയുർവേദ ഹോസ്‌പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെഡിസാപ്പ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തുക, ഇഎസ്ഐ ആശുപത്രികളിൽ ലഭ്യമാകാത്ത ആയുർവേദ ചികിത്സകൾ   സ്വകാര്യ ആശുപത്രികൾ വഴി ലഭ്യമാക്കുക, വില്ലേജ് ടൂറിസത്തിൽ ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എഎച്ച്എംഎ  സംസ്ഥാന പ്രസിഡന്റ്‌ ഡോ. വിജയൻ നങ്ങേലിൽ ഉദ്ഘാടനം ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ ഡോ. രവികുമാർ കല്യാണിശേരിൽ അധ്യക്ഷനായി. ഡോ. ഷിനോയ് ആയുർക്ഷേത്ര വാർഷിക റിപ്പോർട്ടും ഡോ. സി  കെ മോഹൻബാബു പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ, ഡോ. ലിജു മാത്യു, ഡോ. കെ എസ് വിഷ്‌ണു നമ്പൂതിരി, ഡോ. എ പി ശ്രീകുമാർ, ഡോ. പി പ്രസന്നൻ, മായ വിഷ്ണുനമ്പൂതിരി, ഡോ. ശ്രീവേണി എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: ഡോ. രവികുമാർ കല്യാണിശേരിൽ (പ്രസിഡന്റ്‌), ഡോ. സി കെ ഷൈലജ (വൈസ് പ്രസിഡന്റ്‌),  ഡോ. ഷിനോയ് ആയുർക്ഷേത്ര - (സെക്രട്ടറി), ഡോ. മാത്യു കെ സാം (ജോയിന്റ് സെക്രട്ടറി), ഡോ. സി കെ മോഹൻബാബു (ട്രഷറർ). മേഖലാ കൺവീനർമാർ ഡോ. എ പി ശ്രീകുമാർ (ചെങ്ങന്നൂർ), ഡോ. പി പ്രസന്നൻ  (കായംകുളം), മായ വിഷ്ണുനമ്പൂതിരി (ആലപ്പുഴ), ഡോ. ശ്രീവേണി (ചേർത്തല).   Read on deshabhimani.com

Related News