നവകേരളത്തിന്‌ കരുത്ത് പകരുക: കെഎസ്ടിഎ

കെഎസ്ടിഎ ജില്ലാ സമ്മേളന വേദിയിൽ കേരള സർവകലാശാല സിൻഡിക്കറ്റംഗം കെ എച്ച് ബാബുജാൻ 217 അധ്യാപകരുടെ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങുന്നു---


  മാരാരിക്കുളം നവകേരള നിർമാണത്തിനായി സർക്കാർ നടപ്പാക്കുന്ന മുഴുവൻ വികസന പ്രവർത്തനങ്ങൾക്കും കരുത്ത് പകരാൻ കെഎസ്ടിഎ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്‌തു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിച്ച് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, വ്യവസ്ഥാപിത പെൻഷൻ പദ്ധതി പൂർണമായും നടപ്പാക്കുക, കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, അന്യായ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.   ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ, ഡി സുധീഷ്, വി ആർ മഹിളാമണി, എസ് ധനപാൽ, വി അനിത, സി ജ്യോതികുമാർ, കെ വി ബെന്നി, എൽ മാഗി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എൻ എസ് ശ്രീകുമാർ നന്ദി പറഞ്ഞു. 217 അധ്യാപകർ ദേശാഭിമാനി പത്രവരിക്കാരായി. കെഎസ്ടിഎ ജില്ലാ സമ്മേളന വേദിയിൽ കേരള സർവകലാശാല സിൻഡിക്കറ്റംഗം കെ എച്ച് ബാബുജാൻ ഉപജില്ലാ സെക്രട്ടറിമാരിൽനിന്ന്‌ വരിസംഖ്യ ഏറ്റുവാങ്ങി.-   Read on deshabhimani.com

Related News