മാവേലിക്കരയിൽ 450 വീട്‌ വെള്ളത്തിൽ

കോഴിപ്പാലത്ത് വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിലൊന്ന്


 മാവേലിക്കര കനത്ത മഴയിലും അച്ചൻകോവിലാറ്റിലെ കിഴക്കൻ വെള്ളത്തിലും പുഞ്ചകൾ കരകവിഞ്ഞും മാവേലിക്കരയിൽ വിവിധ ഇടങ്ങളിലായി 450 വീട്‌ വെള്ളത്തിലായി. ചെട്ടികുളങ്ങരയിൽ ആച്ചംവാതുക്കൽ കരിപ്പുഴ മറ്റം വടക്ക് മേഖലകളിൽ 350 വീട്‌ വെള്ളത്തിലായി.  നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. തഴക്കര വെട്ടിയാർ മേഖലകളിൽ 25 വീടും തെക്കേക്കരയിൽ 15 ഉം മാവേലിക്കര നഗരസഭയിൽ 60ഉം വീടുകൾ വെള്ളത്തിലായി. നഗരസഭയിൽ കണ്ടിയൂർ, കുരുവിക്കാട്, പ്രായിക്കര, സ്രാമ്പിക്കൽ ചിറ, തഴക്കര വഴുവാടി, വെട്ടിയാർ, കുന്നം പ്രദേശങ്ങളിലാണ് ഏറെയും ദുരിതം. കോഴിപ്പാലം ഭാഗത്ത്‌ റോഡുകൾ മുങ്ങി.  കണ്ടിയൂർ കുരുവിക്കാട് കളത്തിൽ നടരാജന്റെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. പ്രായിക്കര അമ്പാടി കെ ജെ മോഹനൻപിള്ളയുടെ വീടിന്റെ സംരക്ഷണ ഭിത്തി അച്ചൻകോവിലാറ്റിലേക്ക് ഇടിഞ്ഞു വീണു. 
      തഴക്കര വെട്ടിയാർ തുണ്ടിത്തറയിൽ കുഞ്ഞച്ചന്റെ വീട്ടിലെ കിണർ ഇടിഞ്ഞു. അച്ചൻകോവിലാറിൽ ഒഴുക്കു ശക്തമാണ്. കണ്ടിയൂർ ആറാട്ടുകടവും മറ്റം വടക്ക് കീച്ചേരിൽ കടവും മുങ്ങി. കോഴിപ്പാലം- കീച്ചേരിൽ കടവ്, കരിപ്പുഴ- ആച്ചംവാതുക്കൽ റോഡുകളിൽ ഗതാഗതം നിലച്ചു. ടിഎ കനാലും കരിപ്പുഴ തോടും കരകവിഞ്ഞു. തഴക്കരയിൽ വെള്ളം കയറിയ വീടുകളിൽ എം എസ് അരുൺകുമാർ എംഎൽഎ സന്ദർശിച്ചു. Read on deshabhimani.com

Related News